നല്ല ക്രീമി ആയ കേരളാ സ്റ്റൈൽ ബീഫ് സ്റ്റ്യൂ ഇനി വീട്ടിൽ ഉണ്ടാക്കാം. അപ്പത്തിന് സൂപ്പർ കോമ്പിനേഷനാണ് ഈ ബീഫ് സ്റ്റ്യൂ.
ചേരുവകൾ
ബീഫ്: 1 കിലോ (ചെറിയ കഷ്ണങ്ങളായി മുറിച്ചത്)
സവാള: 2 എണ്ണം
ഉരുളക്കിഴങ്ങ്: 2 എണ്ണം
കാരറ്റ്: 1 എണ്ണം
ഇഞ്ചി: 1 വലിയ കഷ്ണം
വെളുത്തുള്ളി: 8-10 അല്ലി
പച്ചമുളക്: 4-5 എണ്ണം
തേങ്ങാപ്പാൽ – രണ്ടാം പാൽ -2 കപ്പ്
ഒന്നാം പാൽ -1 കപ്പ്
കുരുമുളക് പൊടി -1 ടേബിൾ സ്പൂൺ
ഗരം മസാല -1 ടീസ്പൂൺ
പെരുംജീരകം പൊടി -അര ടീസ്പൂൺ
പട്ട, ഗ്രാമ്പൂ, ഏലക്ക – ആവശ്യത്തിന്
വെളിച്ചെണ്ണ- ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ബീഫ്, അല്പം ഉപ്പും, കുരുമുളക് പൊടിയും, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് പ്രഷർ കുക്കറിൽ നന്നായി വേവിച്ചെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി പട്ട, ഗ്രാമ്പൂ, ഏലക്ക എന്നിവ മൂപ്പിച്ചെടുക്കുക. ഇതിലേക്ക് സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. സവാള അധികം മൊരിയേണ്ടതില്ല, പച്ചപ്പ് മാറിയാൽ മതി. ഇനി അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും കാരറ്റും ചേർത്ത് അല്പനേരം കൂടി വഴറ്റുക.
ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് പച്ചക്കറികൾ വേവിക്കുക. പച്ചക്കറികൾ വെന്തു വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ഇതിലേക്ക് ചേർത്ത് നന്നായി തിളപ്പിക്കുക. കറി നന്നായി കുറുകി വരുമ്പോൾ കുരുമുളക് പൊടിയും ഗരം മസാലയും ചേർക്കുക. അവസാനം തേങ്ങയുടെ ഒന്നാം പാൽ ഒഴിച്ച് ചൂടാക്കുക. ശേഷം സ്റ്റൗ ഓഫ് ചെയ്ത് അല്പം വെളിച്ചെണ്ണയും ഫ്രഷ് കറിവേപ്പിലയും മുകളിൽ വിതറിയാൽ ടേസ്റ്റി ബീഫ് സ്റ്റ്യൂ റെഡി.






