Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓം പ്രകാശ് പ്രതിയായ ലഹരി കേസ് ; മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരി കേസില്‍ ഓം പ്രകാശിന്റെ മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി. രാസ പരിശോധന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് അപ്പീല്‍ നല്‍കും.

ഓം ​പ്ര​കാ​ശി​ന്‍റെ മു​റി​യി​ല്‍ സി​നി​മാ താ​ര​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടെ 20 പേ​ർ എ​ത്തി​യ​താ​യി പൊ​ലീ​സ് വ്യക്തമാക്കിയിരുന്നു. ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യും ന​ടി പ്ര​യാ​ഗ മാ​ര്‍ട്ടി​നും ഉ​ൾ​പ്പെ​ടെ ഓം​പ്ര​കാ​ശി​ന്‍റെ മു​റി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​താ​യാ​ണ്​ പൊ​ലീ​സ്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​മാ​ൻ​ഡ്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് കൊ​ച്ചി സി​റ്റി ഡി.​സി.​പി കെ.​എ​സ്. സു​ദ​ർ​ശ​ൻ വ്യ​ക്ത​മാ​ക്കിയിരുന്നു.

എന്നാൽ ഓം പ്രകാശ് എന്നയാളെ നേരിട്ടോ അല്ലാതെയോ തനിക്ക് പരിചയമില്ലെന്നും ലഹരിപ്പാർട്ടി നടന്നെന്ന് പറയുന്ന ഹോട്ടലിൽ പോയെങ്കിലും അയാളെ കണ്ടിട്ടില്ലെന്നുമാണ് നടി പ്രയാഗ മാർട്ടിൻ പറഞ്ഞത്. എന്നാല്‍ താരങ്ങളുടെ പേര് വന്നതിന് പിന്നാലെ ഓം പ്രകാശ് എന്നയാളെ നേരിട്ടോ അല്ലാതെയോ തനിക്ക് പരിചയമില്ലെന്നും ലഹരിപ്പാർട്ടി നടന്നെന്ന് പറയുന്ന ഹോട്ടലിൽ പോയെങ്കിലും അയാളെ കണ്ടിട്ടില്ലെന്നുമായിരുന്നു പ്രയാഗ മാർട്ടിന്‍റെ വിശദീകരണം.

കു​ണ്ട​ന്നൂ​രി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലാ​യ ക്രൗ​ൺ പ്ലാ​സ​യി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ കൊ​ച്ചി ഡാ​ൻ​സാ​ഫും മ​ര​ട് പൊ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ വ​ള്ള​ക്ക​ട​വ്​ പ​ന​മൂ​ട്ടി​ൽ വീ​ട്ടി​ൽ കെ.​കെ. ഓം​പ്ര​കാ​ശ്​ (44), സു​ഹൃ​ത്ത്​ കൊ​ല്ലം കൊ​റ്റ​ങ്ക​ര ത​ട്ടാ​ക്കോ​ണം ഷി​ഹാ​സ്​ (54) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്.

ഹോ​ട്ട​ലി​ൽ ഓം ​പ്ര​കാ​ശ് ബു​ക്ക് ചെ​യ്ത മു​റി​യി​ല്‍ വെ​ച്ച് ല​ഹ​രി ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ന​ട​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ലുണ്ട്. ഹോ​ട്ട​ലി​ലെ ര​ജി​സ്റ്റ​റും സി.​സി ടി​വി ദൃ​ശ്യ​ങ്ങ​ളും മറ്റും പ​രി​ശോ​ധി​ച്ചാ​ണ് പൊ​ലീ​സ്​ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ഒ​ന്നാം പ്ര​തി ഷി​ഹാ​സി​ന്‍റെ മു​റി​യി​ൽ നി​ന്ന്​ നാ​ല്​ ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വും കൊ​ക്കെ​യ്ൻ പൊ​ടി​യു​ടെ ക​വ​റും പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. കു​റെ​നാ​ളു​ക​ളാ​യി ഓം ​പ്ര​കാ​ശി​നെ പൊ​ലീ​സ് നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​യി​രു​ന്നു. മു​ത്തൂ​റ്റ്​ പോ​ൾ ജോ​ർ​ജ്​ വ​ധ​ക്കേ​സ്​ ഉ​ൾ​പ്പെ​ടെ ഒ​ട്ടേ​റെ കൊ​ല​ക്കേ​സു​ക​ളി​ലും പാ​റ്റൂ​ർ ഗു​ണ്ടാ ​ആ​ക്ര​മ​ണ കേ​സി​ലും ഓം​പ്ര​കാ​ശ്​ പ്ര​തി​യാ​ണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix