കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളി കരുവന്‍കാവില്‍ കഴിഞ്ഞ ദിവസം ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. നടുവണ്ണൂര്‍ സ്വദേശി സത്യന് ആണ് മരിച്ചത്.
സത്യനൊപ്പം കാറില്‍ സഞ്ചരിച്ച തിക്കോടി സ്വദേശി സുര്‍ജിത്, മന്ദങ്കാവ് സ്വദേശി സുരേഷ് ബാബു എന്നിവര്‍ പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തമിഴ്നാട്ടിലെ ദേവാലയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സിഡബ്ല്യുഎംഎസ് ബസ്സും കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ബസും കാറും മതിലില്‍ ഇടിച്ചാണ് നിന്നത്.










