ഇടുക്കി: ഇടുക്കി വെള്ളിലാംകണ്ടതിന് സമീപം രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. കോഴിമല സ്വദേശി ജിൻസൺ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജെയ്‌സണ്‍, ഏലപ്പാറ സ്വദേശികളായ സിഖിൽ, കൃഷ്ണപ്രിയ എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വാകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു.

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി
മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.









