Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പന്തുരുളാൻ ഇനി 8 നാൾ മാത്രം; ഈ ലോകകപ്പിൽ തൂക്കാവുന്ന റെക്കോർഡുകൾ ഇത്രയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോർക്ക്: കളിക്കളത്തിലെ റെക്കോർഡുകൾ എന്നത് തകർപ്പെടാനുള്ളത് കൂടിയാണ്. അത്തരത്തിൽ തകർക്കപ്പെടാൻ സാധ്യതയുള്ള ചില റെക്കോർഡുകൾ ഈ ലോകകപ്പിലുമുണ്ട്. ലോകകിരീടത്തിൽ ഏറ്റവും കൂടുതൽ തവണ മുത്തമിട്ട ടീം ബ്രസീലാണ്. 1958, 1962, 1970, 1994, 2002 എന്നിങ്ങനെ അഞ്ച് തവണയാണ് കാനറികൾ ലോകഫുട്‍ബോളിന്റെ രാജാക്കന്മാരായി മാറിയത്. ഈ വർഷം കിരീടം നേടാനായാൽ ജർമനിക്ക് ഈ റെക്കോർഡിനൊപ്പം പിടിക്കാം. 1954, 1974, 1990, 2014 ലോകകപ്പുകളാണ് ജർമനി സ്വന്തമാക്കിയത്.

നിലവിലെ ജേതാക്കളായ അർജന്റീനക്കും ഒരു റെക്കോർഡ് സ്വന്തമാക്കാൻ അവസരമുണ്ട്. ഈ വർഷം കിരീടം നേടാനായാൽ ലോകകപ്പ് നിലനിർത്തുന്ന മൂന്നാമത്തെ രാജ്യമായി അർജന്റീന മാറും. നേരത്തെ ബ്രസീൽ (1958, 1962), ഇറ്റലി (1934, 1938) ടീമുകൾ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയ ടീമുകൾ.

അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ കാത്ത് രണ്ട് റെക്കോർഡുകളുണ്ട്. ഒന്ന് ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഗോൾവേട്ടക്കാരൻ എന്ന നേട്ടം, നിലവിൽ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ പേരിലാണ് ഈ റെക്കോർഡുകളുള്ളത്, 24 മത്സരങ്ങളിൽ നിന്ന് 16 ഗോളാണ് താരത്തിന്റെ സമ്പാദ്യം. തൊട്ട് പിന്നലുള്ള മെസ്സി 13 ഗോളുകൾ നേടിയിട്ടുണ്ട്, മൂന്നാം സ്ഥാനത്തുള്ള എംബാപ്പെ 12 തവണയാണ് ലോകകപ്പ് വേദിയിൽ വലകുലുക്കിയത്.

കൂടുതൽ ലോകകപ്പുകളിൽ പന്തുതട്ടിയ റെക്കോർഡും ഈ വർഷം മെസ്സി സ്വന്തം പേരിലാക്കും. പോർച്ചുഗീസ് സൂപ്പർ താരം റൊണാൾഡോയും മെസ്സിയും ഈ വർഷം കളിക്കുന്നത് അവരുടെ ആറാം ലോകകപ്പാണ്. ടീമിലിടം പിടിക്കാനായാൽ മെക്സിക്കൻ ഗോൾകീപ്പർ ഒച്ചാവോയും ഈ നേട്ടത്തിലെത്തും.

ഏറ്റവും കൂടുതൽ ഗോൾ പിറന്ന ലോകകപ്പ് 2022ലെ ഖത്തറിലേതായിരുന്നു. അന്ന് 64 മത്സരങ്ങളിൽ നിന്ന് 172 ഗോളുകളാണ് പിറന്നത്. ഈ വർഷം ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആയി ഉയർത്തിയതോടെ മത്സരങ്ങളുടെ എണ്ണം 104 ആയി വർധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഈ റെക്കോർഡ് അമേരിക്കയിൽ തകരുമെന്നുറപ്പാണ്.

കഴിഞ്ഞ രണ്ട് ലോകകപ്പുകളിൽ ഫൈനൽ കളിച്ച ഫ്രഞ്ച് പടക്ക് ഈ വർഷം കൂടി കലാശപ്പോരിന് ടിക്കറ്റെടുക്കാനായാൽ തുടർച്ചയായ മൂന്ന് ഫൈനൽ കളിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറാം. ബ്രസീൽ, ജർമനി ടീമുകളാണ് ഈ നേട്ടം കൈവരിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer