കണ്ണൂർ: അഴീക്കോട് മണ്ഡലത്തിൽ അനുമതിയില്ലാതെ ഓപ്പൺ വോട്ട് രേഖപ്പെടുത്തിയെന്ന പരാതിയിൽ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്. അഴീക്കോട് പഞ്ചായത്ത് അംഗമായ സി. ഷംനയ്ക്കെതിരെയാണ് വളപട്ടണം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വോട്ടെടുപ്പ് നടപടികളിൽ അനുമതിയില്ലാതെ ഇടപെട്ട് ഓപ്പൺ വോട്ട് ചെയ്തുവെന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്. അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ അബ്ദുൽ കരീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് അനുമതിയില്ലാതെ വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.






