Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓപ്പറേഷൻ തൂഫാൻ; പെരുമ്പാവൂരിൽ ഹെറോയിനുമായി യുവതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഹെറോയിനുമായി യുവതി പിടിയിലായി. അസം നാഗോൺ സ്വദേശിനിയായ 25 വയസ്സുള്ള ഷാഹിദ ഖാത്തൂൺ ആണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 1.3 ഗ്രാം ഹെറോയിൻ കണ്ടെടുത്തു.

ചെറിയ കുപ്പികളിലും സിപ് ലോക്ക് കവറുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. പെരുമ്പാവൂർ ടൗണിൽ നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു അറസ്റ്റ്. അസമിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ചെറിയ ബോട്ടിലുകൾക്ക് ഏകദേശം 1000 രൂപ നിരക്കിൽ വിൽപ്പന നടത്തുന്നതായും സൂചനയുണ്ട്.

ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്ഐ ജോജോ ജോർജ്, സിപിഒമാരായ ജയന്തി, സിബിൻ, മഞ്ജു, നിഷ, സന്ധ്യ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പ്രദേശത്ത് പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
WhiteswanTV Footer