കണ്ണൂർ: പി ഇന്ദിരയെ കണ്ണൂർ കോർപറേഷൻ മേയറായി പ്രഖ്യാപിച്ച് കെ സുധാകരൻ. കോൺഗ്രസ് കോർ കമ്മിറ്റി ഐക്യകണ്ഠേന എടുത്ത തീരുമാനമാണ് ഇതെന്നും ഇന്ദിര നിലവിലെ ഡെപ്യൂട്ടി മേയറാണ് എന്നതും പരിഗണിച്ച് കോർ കമ്മിറ്റിയിൽ ഒരു പേര് മാത്രമാണ് പരിഗണിച്ചതെന്നും സുധാകരനും പറഞ്ഞു. ജീവിതത്തിൽ പാർട്ടി തന്ന ഏറ്റവും വലിയ അംഗീകാരമാണിതെന്ന് മേയർ പ്രഖ്യാപനത്തിന് ശേഷം ഇന്ദിര പ്രതികരിച്ചു. കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും സിപിഎം ഉന്നയിച്ച ആരോപണങ്ങളെല്ലാം കളവെന്ന് തെളിഞ്ഞു. ഇത് ജനങ്ങൾ തള്ളികളഞ്ഞുവെന്നതിന്റെ തെളിവാണ് ഈ വിജയം. കണ്ണൂരിന്‍റെ മുഖഛായ മാറ്റുമെന്നും ഇന്ദിര പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ മൂത്തമകൾ ഡോ. മറിയ ഉമ്മൻ മൽസരിക്കണം; കോൺഗ്രസ് നേതാക്കൾ ഇത് കാണുന്നില്ലേ?
സോണി കല്ലറയ്ക്കൽ കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഏറ്റവും അധികം ചർച്ചയാകുന്ന പേരുകളിലൊന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിൻ്റെ മൂത്തമകൾ ഡോ.മറിയ ഉമ്മൻ ചാണ്ടിയുടേത്. കഴിഞ്ഞ തവണ കോൺഗ്രസിന് നഷ്ടപ്പെട്ട പല സീറ്റുകളും









