ഇസ്ലാംബാദ്: ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾ അവസാനിച്ചതോടെ പാകിസ്താൻ സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റും പുനരാരംഭിക്കുന്നു. മെയ് 17 മുതൽ പാകിസ്താൻ സൂപ്പർ ലിഗ് പുനരാരംഭിക്കും. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വിയാണ് ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്.
പാകിസ്താൻ തന്നെയാണ് ടൂർണമെന്റിന് വേദിയാകുക. ടൂർണമെന്റിൽ ഇനി എട്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ടൂർണമെന്റിൽ വിദേശതാരങ്ങൾ കളിക്കുമോയെന്നതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല. അതേസമയം ഐപിഎൽ മെയ് 17 മുതൽ പുനരാരംഭിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.






