Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പരപ്പനങ്ങാടി സബ്ജില്ല അറബിക് അക്കാദമിക് ശിൽപശാല സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പരപ്പനങ്ങാടി സബ്ജില്ല അറബിക് അക്കാദമിക് കോംപ്ലക്സിന്റെ നേതൃത്വത്തിൽ മൂന്നാമത് അറബിക് ശിൽപശാല സംഘടിപ്പിച്ചു. എൽ.പി., യു.പി., ഹൈസ്കൂൾ തലങ്ങളിലെ അറബിക് അധ്യാപകരെ പങ്കെടുപ്പിച്ച് നടത്തിയ ശിൽപശാലയിൽ പുതിയ ചോദ്യപേപ്പർ രൂപകൽപ്പനയുടെ വിശകലനം, മൂല്യനിർണയത്തിലെ പുതുമകൾ, അറബിക് എഴുത്തുമായി ബന്ധപ്പെട്ട വ്യാകരണ-ലിപിനിയമങ്ങളുടെ വിശദ പഠനം എന്നിവ നടന്നു.അറബിക് എഴുത്തുമായി ബന്ധപ്പെട്ട ക്ലാസ് എസ്.സി.ഇ.ആർ.ടി ടെക്സ്റ്റ് പുസ്തക സമിതി അംഗമായ എം. അസ്മാസ്റ്റർ നയിച്ചു. അധ്യാപകർക്ക് പ്രായോഗികമായി ഉപയോഗിക്കാവുന്ന രീതിയിൽ എഴുത്തിലെ ശരിതെറ്റുകൾ, അക്ഷരശുദ്ധി, ഉച്ചാരണസംബന്ധമായ കാര്യങ്ങൾ എന്നിവ വിശദീകരിച്ചു.

പാഠ്യപദ്ധതിയിൽ വരുന്ന മാറ്റങ്ങൾ, മൂല്യനിർണയ രീതികളിലെ പുതുക്കലുകൾ, വിദ്യാർത്ഥികളുടെ ഭാഷാപരമായ കഴിവുകൾ മെച്ചപ്പെടുത്താനുള്ള അധ്യാപനരീതികൾ എന്നിവയിൽ ഏകീകരണം വരുത്തുക എന്ന ലക്ഷ്യത്തോടെ ശിൽപശാല സംഘടിപ്പിച്ചതായി സംഘാടകർ അറിയിച്ചു. അധ്യാപകരുടെ അക്കാദമിക് മികവ് വർധിപ്പിക്കുകയും ക്ലാസ് മുറിയിലെ പഠനനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിൽ ഇത്തരം ശിൽപശാലകൾ നിർണായകമാണെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ..ശശികുമാർ ശിൽപശാല ഉദ്ഘാടനം ചെയ്തു. മലപ്പുറം ഇൻസ്പെക്ടർ ഓഫ് മുസ്ലിം എഡ്യൂക്കേഷൻ ഓഫീസർ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ബിന്ദു ടീച്ചർ മുഖ്യാതിഥിയായി പങ്കെടുത്തു. മലപ്പുറം ഇൻസ്പെക്ടർ ഓഫ് മുസ്ലിം ഗേൾസ് ഓഫീസർ മിന്നത്ത് ടീച്ചർ ഉപഹാര സമർപ്പണം നിർവഹിച്ചു.

എ.ടി.സി സെക്രട്ടറി ഷിഫാസ് പുളിക്കൽ, മുനീർ താനാളൂർ, അബ്ദുൽ നാസർ മൂർക്കത്ത്, മുജാഹിദ് പനക്കൽ, എം.ടി. അബ്ദുൽ ഗഫൂർ ചെമ്മാട്, പി.പി. അബ്ദുൽ നാസർ, പി.ഫഹദ് എടത്തനാട്ടുകര എന്നിവർ പ്രസംഗിച്ചു.ദീർഘനാളത്തെ സർവ്വീസിൽ നിന്ന് വിരമിക്കുന്ന കുഞ്ഞാലി മദനി, മുജിബ് റഹ്മാൻ മാസ്റ്റർ (ചുള്ളിപ്പാറ), ബഷീർ മാസ്റ്റർ, സക്കീന ടീച്ചർ, ജമീല ടീച്ചർ, സുബൈദ ടീച്ചർ എന്നിവർക്ക് പ്രൗഢമായ യാത്രയയപ്പും നൽകി. കൂടാതെ ജില്ലാ അധ്യാപക മത്സരത്തിൽ വിജയികളായ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. പരപ്പനങ്ങാടി സബ് ജില്ലയിലെ നൂറിലധികം അറബിക് അധ്യാപകർ ശിൽപശാലയിൽ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer