വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയ താരം പേളി മാണിക്കെതിരെ വലിയ വിമർശനം ഉയരുകയാണ്. താരത്തിന്റെ ഇൻസ്റ്റാഗ്രാം, യൂട്യൂബ് സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ കുറവ് വന്നതായി റിപ്പോർട്ടുകൾ പറയുന്നു.
5.7 മില്യൺ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉണ്ടായിരുന്ന പേളി മാണിയുടെ ഫോളോവേഴ്സ് 5.5 മില്യണായി കുറഞ്ഞതായാണ് റിപ്പോർട്ട്. യൂട്യൂബ് സബ്സ്ക്രൈബർമാരുടെ എണ്ണവും 4.74 മില്യണിൽ നിന്ന് 4.68 മില്യണായി കുറഞ്ഞതായി പറയപ്പെടുന്നു.
വിദ്യാർത്ഥി സമരത്തെക്കുറിച്ച് പേളി നടത്തിയ പരാമർശങ്ങളാണ് വിമർശനങ്ങൾക്ക് കാരണമായത്. “ഒരു ലക്ഷ്യവും ഒരു ജീവനേക്കാൾ വലുതല്ല, ജീവന് ഭീഷണിയുണ്ടെങ്കിൽ അവിടെ നിന്ന് വിദ്യാർത്ഥികൾ മടങ്ങണം” എന്നായിരുന്നു താരത്തിന്റെ പ്രതികരണം. കൂടാതെ തനിക്ക് ഇഷ്ടപ്പെട്ട നിറം കാവിയാണെന്നും തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും പേളി പറഞ്ഞിരുന്നു.
അതേസമയം, സിജെപി വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതായി റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് നൽകിയതായാണ് വിവരം. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നത് സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. രാജി നൽകാതെ പിന്നോട്ടില്ലെന്ന് സമരക്കാർ നിലപാട് എടുത്തതോടെ കേന്ദ്ര സർക്കാർ തീരുമാനം മാറ്റിയെന്നാണ് റിപ്പോർട്ട്.











