സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

“പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രി” — വെള്ളാപ്പള്ളി; വി.ഡി സതീശനെ വിമർശിച്ച് പരാമർശം

കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം ആയുധമാക്കി. അതിനെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ല. ശബരിമല വിഷയത്തിലെ മാർക്കറ്റിംഗ് പ്രചരണത്തിൽ യുഡിഎഫ് മുന്നിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ വെള്ളാപ്പള്ളി പ്രശംസിച്ചു. കഴിവ് ഉള്ള മിടുക്കിയായ സ്ത്രീയാണ് വീണാ ജോർജെന്നും എന്ത് തെറ്റ് ഉണ്ടായാലും അവരാണ് കുറ്റക്കാരി എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആകാവുന്ന സ്ഥിതിയാണ് ഉള്ളത്. എഴുതി തള്ളാവുന്ന നിലയിൽ അല്ല സിപിഎം. വി ഡി സതീശന്‍റെ മുഖം കണ്ടു കൊണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ട. പിറകിൽ നിന്ന് നയിക്കുന്ന ശക്തിയാണ് യുഡിഎഫ് ജാഥയെ നയിക്കുന്നത്. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയുമാണ് ആ ജാഥയെ പിന്നിൽ നിന്ന് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ ഇല്ലെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. താൻ വീണ്ടും മത്സരിക്കും, വിജയിക്കുകയും ചെയ്യും. മത്സരിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്. ആരോപണം ഉന്നയിക്കാൻ എല്ലാവർക്കും കഴിയും, പക്ഷേ തെളിവ് എവിടെയെന്ന് കൂടി പറയണം. കല്ലുവെച്ച പച്ചക്കള്ളം പറയുന്നു. മൈക്രോ ഫിനാൻസ് കേസിൽ താൻ തെറ്റുകാരൻ അല്ലെന്ന് പൂർണ്ണ ആത്മവിശ്വാസം ഉണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

‘കേരള’ അല്ല ഇനി കേരളം; ഇന്ന് ‘സേവാ തീർത്ഥി’ൽ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ബില്ലിന് അംഗീകാരം നൽകും

ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന സംസ്ഥാനത്തിൻ്റെ ദീർഘകാല ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇതിനായി പാർലമെന്റിൽ അവതരിപ്പിക്കേണ്ട ബില്ലിന് ചൊവ്വാഴ്ച ഡൽഹിയിൽ ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകും. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ

Read More »

​ഗൾഫ് പ്രവാസികൾക്ക് കോളടിച്ചു: വരുന്നു നീണ്ട അവധി

​ദുബായ്: ഗൾഫ് രാജ്യമായ യുഎഇയിൽ ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചുള്ള പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. സർക്കാർ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസവും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മൂന്ന് ദിവസവുമാണ് അവധി. നീണ്ട അവധികൾ കിട്ടിയതോടെ

Read More »

35 രൂപക്ക് വേണ്ടി ആറ് കിലോമീറ്റർ യാത്ര : സ്വിഗി ഡെലിവറി പങ്കാളിയുടെ വീഡിയോ വൈറലാകുന്നു

ന്യൂഡൽഹി: ആധുനിക തൊഴിൽ മേഖലയായ ഗിഗ് ഇക്കോണമിയിലെ തൊഴിലാളികൾ നേരിടുന്ന കടുത്ത ചൂഷണത്തിന്റെയും ദുരിതത്തിന്റെയും നേർച്ചിത്രം വെളിപ്പെടുത്തിക്കൊണ്ട് ഒരു സ്വിഗി ഡെലിവറി പങ്കാളി പങ്കുവെച്ച വീഡിയോ ഡിജിറ്റൽ ലോകത്ത് വലിയ തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്.

Read More »

സുരേഷ് ഗോപി തൃശൂരിലെ ഒരു കുമ്പിടി : അനിൽ അക്കരെ

തൃശൂർ : കേരള രാഷ്ട്രീയത്തിലെ വർത്തമാനകാല ചർച്ചകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന പേരാണ് സുരേഷ് ഗോപിയുടേത്. സിനിമയിലെ മാസ് ഡയലോഗുകൾ കൊണ്ട് വെള്ളിത്തിര കീഴടക്കിയ താരം, ഇന്ന് കേന്ദ്രസഹമന്ത്രി എന്ന നിലയിൽ രാഷ്ട്രീയ കളിക്കളത്തിലും സജീവമാണ്.

Read More »

സിനിമയെ സിനിമയായി കാണണം കേരള സ്റ്റോറി ബിജെപിയുടേതല്ല: എം.ടി രമേശ്

കോഴിക്കോട്: ‘കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് രംഗത്തെത്തി. സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെന്നും അതിൽ പറയുന്ന എല്ലാ കാര്യങ്ങളും ബിജെപി അംഗീകരിക്കുന്നില്ലെന്നും

Read More »

17 കാരിയെ പീഡിപ്പിക്കാൻ ശ്രമം; റിട്ട പ്രിൻസിപ്പലായ മോട്ടിവേഷനൽ സ്പീക്കർ അറസ്റ്റിൽ

കണ്ണൂർ : പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷനൽ സ്പീക്കറായ, ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ്

Read More »
Advertisement