തിരുവനന്തപുരം: പ്രകൃതിയുടെ സംരക്ഷണത്തിന് കൂട്ടായ്മയ്ക്ക് പ്രാധാന്യം നൽകുന്ന പൊന്മുടി വന സംരക്ഷണ സമിതി, ഗ്രീൻ റസ്ക്യൂ ആക്ഷൻ ഫോഴ്സ് എന്നിവരുടെ സഹകരണത്തോടെ പ്ലാസ്റ്റിക് ക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു.
വിദഗ്ധരുടെ നിർദ്ദേശപ്രകാരം, തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും, പാലോട് ആർ.എഫ്.ഒ-ഉം, കുളച്ചിക്കര, കമ്പിമൂട് പോലെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന സഞ്ചാരികളും, വഴിവാണിക്കാരും, തട്ടുകടക്കാരും വനം മേഖലയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ സോഫ്റ്റ് ക്ലീനിങ് ചെയ്ത് ശേഖരിക്കുന്ന പ്രവർത്തനം നടപ്പിലാക്കിയത്.
പ്ലാസ്റ്റിക് മാലിന്യ നിർമാർജ്ജനത്തിനായി പൊന്മുടി വി എസ് എസ് പ്രസിഡന്റ് സുനീഷ് എം , എക്കോ ടൂറിസം സെക്രട്ടറി എ .ഷാജി, ഗ്രാഫ് സ്റ്റേറ്റ് കോഡിനേറ്റർ രതീഷ്, ജില്ലാ കോർഡിനേറ്റർമാരായ അഷറഫ്, സംഗീത, അനീഷ തുടങ്ങിയവർ നേതൃത്വം നൽകി.










