തിരുവനന്തപുരം: വർക്കലയിൽ പ്ലസ് ടു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ചെറുന്നിയൂർ സ്വദേശിനിയും ചെറുന്നിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുമായ അനന്യ (17) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് വീട്ടുവളപ്പിലെ കുളിമുറിയിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.




