Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബേക്കറിയിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ പിടികൂടി പൊലീസ്; സംഭവം കോട്ടയത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കോട്ടയം തിരുവാതുക്കലിൽ ബേക്കറിയിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ സാഹസികമായി പിടികൂടി പൊലീസ്. കോട്ടയം തിരുവാതുക്കൽ ഉള്ള രോഹിത് രാജേന്ദ്രന്‍റെ ബേക്കറിയിൽ മോഷ്ടിക്കാൻ കയറിയ കള്ളനാണ് പോലീസ് കുടുങ്ങിയത്. വെളുപ്പിന് 2 മണിക്ക് ശേഷമാണ് മോഷ്ടാവ് രോഹിത്തിന്‍റെ വീടിനോട് ചേർന്നുള്ള ബേക്കറിയിൽ എത്തിയത്. ആദ്യം ബേക്കറിയിൽ നിന്ന് കേക്കും മറ്റും അകത്താക്കിയ മോഷ്ടാവ് പിന്നീട് മേശവലിപ്പ് തുറന്ന് പണവും കൈക്കലാക്കി. പക്ഷേ രക്ഷപ്പെടാനായി പുറത്തേക്കിറങ്ങിയതും പാഞ്ഞെത്തിയ പൊലീസ് സംഘം പ്രതിയെ കൈയ്യോടെ പൊക്കി.

ബേക്കറിയിൽ മോഷണം നടക്കുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ മനസിലാക്കിയ രോഹിത്തിന്‍റ പിതാവ് വിവരം പൊലീസിനെ എമർജൻസി നമ്പരായ 112ലൂടെ അറിയിക്കുകയായിരുന്നു. വിവരം കിട്ടിയതും നൈറ്റ് ഓഫീസറും സംഘവും തിരുവാതിക്കലുള്ള ബേക്കറിയിലേക്ക് പാഞ്ഞെത്തി. പൊലീസെത്തുമ്പോൾ കള്ളൻ ബേക്കറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങുകയായിരുന്നു. പക്ഷേ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ കോട്ടയം വെസ്റ്റ് പൊലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix