ആലപ്പുഴ: ആലപ്പുഴ തുറവൂരിൽ പൊലീസിന് നേരെ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ അറസ്റ്റിൽ. തുറവൂർ മഹാക്ഷേത്രത്തിലെ ഉത്സവത്തിനിടെ മദ്യപിച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ച യുവാക്കളെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെയായിരുന്നു സംഭവം.
യുവാക്കൾ സംഘം ചേർന്ന് പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഹസീർ ഷും, ചേർത്തല സ്റ്റേഷനിലെ സിപിഒ സനൽ ഷും പരിക്കേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സ തേടി. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.










