തൃശ്ശൂർ: പോർക്കുളം വെസ്റ്റ് മങ്ങാട് സിപിഐ എം ബ്രാഞ്ച് ഓഫീസ് സഖാവ് കുറുമ്പൂർ അപ്പുകുട്ടേട്ടൻ്റെ സ്മരണയ്ക്കായി നവീകരിച്ച് പുതുക്കിപ്പണിതു. നവീകരണ പ്രവർത്തനങ്ങളുടെ പൂർത്തീകരണം ആഘോഷിക്കുന്ന ചടങ്ങിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും എം.എൽ.എയുമായ സ: എ. സി. മൊയ്തീൻ ഔപചാരികമായി ഉൽഘാടനം നടത്തി.
ചടങ്ങിൽ പാർട്ടി പ്രവർത്തകരും പ്രദേശത്തെ ജനപ്രതിനിധികളും മറ്റു മുന്നണി നേതാക്കളും പങ്കെടുത്തു. നവീകരിച്ച ഓഫീസ് പാർട്ടി പ്രവർത്തനങ്ങൾക്ക് പുതുജീവനം നൽകുമെന്നും നേതൃത്വങ്ങൾ അഭിപ്രായപ്പെട്ടു.










