സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ചെല്ലൂർ ചിങ്കിളി ബസാർ ശിവക്ഷേത്രത്തിലെ പൂജാരിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര പുതുകുളങ്ങര മേലേതിൽ സുമേഷ് ആണ് മരിച്ചത്.

കുടുംബസമേതം ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന സുമേഷ്, വീട്ടിൽ വെള്ളമില്ലാത്തതിനാൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായാണ് വിവരം. നീന്തൽ അറിയാത്തയാളായിരുന്നു സുമേഷ്.

ദീർഘസമയം ക്ഷേത്രത്തിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. കുളക്കരയിൽ സോപ്പും തോർ‍ത്തും കണ്ടതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് അഗ്‌നിശമനസേന സ്ഥലത്തെത്തി മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തു. കുളത്തിലേക്ക് ഇറങ്ങുന്നതിനിടെ നെറ്റി മതിലിൽ ഇടിച്ച് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ബീച്ചിൽ പോകുന്നവർ ശ്രദ്ധിക്കണേ; രക്ഷിക്കാൻ ആളില്ല

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലെ സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ പണിമുടക്കുന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,

Read More »

സീറ്റ് പ്രഖ്യാപനം നീട്ടിവെച്ച് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചകളും പ്ലാനുകളുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കരയ്‌ക്ക്‌ പിന്നാലെ പല മണ്ഡലങ്ങളിലും കോൺഗ്രസിലെ സീറ്റ്‌ മോഹികളുടെ കലാപവും രാജിഭീഷണിയും ഉയർന്നു വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിലും

Read More »

ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷം: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിലും സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഭ ആരംഭിച്ച് ചോദ്യോത്തര വേളയിലേക്ക് കടന്ന ഉടൻ തന്നെ പ്രതിപക്ഷം

Read More »

“പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രി” — വെള്ളാപ്പള്ളി; വി.ഡി സതീശനെ വിമർശിച്ച് പരാമർശം

കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം

Read More »

എൻജിൻ തകരാറായതിനെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്

ന്യൂഡൽഹി: എൻജിൻ തകരാറിനെത്തുടർന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് ഡൽഹിയിൽ അടിയന്തര ലാൻഡിംഗ്. 150 യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് ലേയിലേക്ക് പോയ ബോയിംഗ് 737വിമാനമാണ് തിരിച്ചിറക്കിയത്. എൻജിനുകളിലൊന്നിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കാൻ അനുമതി തേടി

Read More »

തിരുവനന്തപുരത്തു സ്കൂളിൽ വൻ തീപിടുത്തം; മൂന്ന് ബസുകൾ പൂർണമായും കത്തി നശിച്ചു

തിരുവനന്തപുരം: ചെങ്കോട്ട്കോണത്ത് ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂൾ ബസുകൾ കത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ട് കാത്തിരിക്കുകയാണ് പൊലീസ്. എങ്ങനെ തീപിടിച്ചുവെന്ന് അറിയാൻ ഫോറൻസിക് ലാബ് റിപ്പോർട്ട് കിട്ടണമെന്നാണ് പൊലീസിൻ്റെ മറുപടി. ഇതുവരെ

Read More »
Advertisement