പൃഥ്വിരാജ് സുകുമാരന്‍ വീണ്ടും ബോളിവുഡിലേക്ക്. ‘സര്‍സമീന്‍’ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. കാശ്മീര്‍ പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തില്‍ കാജോള്‍ ആണ് നായിക വേഷത്തില്‍ എത്തുന്നത്. സെയ്ഫ് അലിഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്‍ നെഗറ്റീവ് റോളില്‍ എത്തുന്നുവെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രം ജൂലൈ 25ന് ജിയോ ഹോട്സ്റ്റാറില്‍ റിലീസ് ചെയ്യും.






