കേരളത്തെ നടുക്കിയ ഒരു കേസ് ആയിരുന്നു തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലപാതകം. അച്ഛൻ ,അമ്മ , സഹോദരി ബന്ധുവായ സ്ത്രീ തുടങ്ങിയ നാലുപേരെയാണ് ആ കുടുംബത്തിലെ അംഗമായ കേദൽ ജിൻസൻ രാജ മൃഗീയമായി കൊന്നത് . ഈ കൊലപാതകത്തിലേക്ക് തന്നെ നയിച്ചത് ശരീരത്തിൽ നിന്ന് ആത്മാവിനെ വേർപ്പെടുത്തുന്ന ആസ്ട്രൽ പ്രൊജക്‌ഷനാണെന്നാണ് പോലീസ് പിടിയിലായതിന് ശേഷം പ്രതിയായ കേദൽ പറഞ്ഞത്. 2017 ഏപ്രിലില്‍ നന്തന്‍കോട് ബെയിന്‍സ് കോംപൗണ്ട് 117ല്‍ റിട്ട. പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പദ്മ, മകള്‍ കാരലിന്‍, ബന്ധു ലളിത എന്നിവരെയാണു രാജ ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ കൊലപ്പെടുത്തിയത്.
ഇതിന് പിന്നാലെ മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം ഡോക്ടറുടെ പരിശോധനയ്ക്ക് ഇയാളെ വിധേയനാക്കുകയും ഡോക്ടറുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ചോദ്യം, ചെയ്യലിൽ നിന്ന് കേഡലിനു മാനസികമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നു എന്ന ബോധ്യപ്പെട്ടു. മാത്രമല്ല കേദൽ പറഞ്ഞ ആസ്ട്രേൽ പ്രോജെക്ഷൻ പോലുള്ള കാര്യങ്ങൾ ഒരു മറയായാണ് ഇയാൾ ഉപയോഗിച്ചതെന്ന് മനഃശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചു . വിദ്യാഭ്യാസവും ലോകപരിചയവും നേടിയവരെല്ലാം ഇതിനെ മറന്ന് യാത്ര തിരിച്ചപ്പോൾ പുതിയ തലമുറ ഇതിനെ മറ്റൊരു രീതിയിൽ ഏറ്റെടുത്ത് കഴിഞ്ഞു. കേരളത്തിന്റെ പല ഉൾനാടൻ പ്രദേശങ്ങളിലും ഇന്നും ബ്ലാക്ക് മാജിക് പോലെയുള്ള ആചാരങ്ങള്‍ നടന്നുവരുന്നുണ്ടെന്നാണ് വിവരങ്ങള്‍.






