ദോഹ: ഫിഫ ലോകകപ്പിന് സുരക്ഷയൊരുക്കാൻ ഒരുങ്ങി ഖത്തർ. സുരക്ഷയെ സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയവും അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും തമ്മിൽ കരട് ധാരണപത്രം തയ്യാറാക്കി. ധാരണപത്രത്തിന് ഖത്തർ മന്ത്രിസഭ യോഗം അംഗീകാരവും നൽകി.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ധാരണപത്രത്തിന്റെ കരട് നിർദേശങ്ങൾക്ക് അംഗീകാരം നൽകിയത്. 2026ൽ അമേരിക്ക, മെക്സിക്കോ, കാനഡ രാജ്യങ്ങളിലായാണ് ഫിഫ ലോകകപ്പ് നടക്കുന്നത്.






