സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

46 വർഷത്തിനു ശേഷം രജനിയും കമലും ഒന്നിക്കുന്നു

ചെന്നൈ: സൂപ്പർ താരങ്ങളായ രജനികാന്തും കമലഹാസനും 46 വർഷത്തിനു ശേഷം ഒരുമിക്കുന്ന സിനിമ വരുന്നു. ‘കൂലി’ക്ക് ശേഷം ഇത്തരമൊരു ശ്രുതി പരക്കുകയും ഇന്നലെ കമലഹാസൻ ഇക്കാര്യം സ്ഥികരിക്കുകയും ചെയ്തു.

അവാർഡ് ദാന ചടങ്ങിനിടെ അവതാരകന്റെ ചോദ്യത്തിനു മറുപടിയായാണ് കമലിന്റെ വെളിപ്പെടുത്തൽ. ”നിങ്ങൾ എല്ലാവരും ഞങ്ങളുടെ മത്സരത്തെക്കുറിച്ചാണ് ചിന്തിച്ചതും പറഞ്ഞതും. ഞങ്ങൾക്കിടയിൽ ഒരു മത്സരവുമില്ല. ഞങ്ങൾ ഒരുമിക്കുന്ന സിനിമ നിർമ്മിക്കാൻ ആലോചിച്ചതാണ്. ഇപ്പോൾ അത് സംഭവിക്കാൻ പോകുന്നു”- കമൽ പറഞ്ഞപ്പോൾ കരഘോഷത്തോടെയാണ് സദസ് അതിനെ സ്വീകരിച്ചത്.

കൂലി സിനിമയുടെ റീലീസിനു മുന്നോടിയായി, രജനികാന്ത് സിനിമയിൽ 50 വർഷം പൂർത്തിയാക്കിയതിന് ആശംസകൾ നേരാൻ കമൽ രജിനിയെ സന്ദർശിച്ചിരുന്നു. സിനിമ കമലഹാസന്റെ രാജ് കമൽ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജെയിന്റ് മൂവീസൂം ചേ‌ർന്നാണ് നിർമ്മിക്കുക. അടുത്ത വർഷം ആരംഭിക്കുന്ന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്നാണ് സൂചന. ജയിലർ 2 ആണ് രജനിയുടെ പുതിയ സിനിമ.

1975ൽ കെ ബാലചന്ദർ സംവിധാനം ചെയ്ത ‘അപൂർവ രാഗങ്ങളി’ലാണ് രജനിയും കമലും ആദ്യമായി ഒന്നിച്ചത്. രജനിയുടെ ആദ്യ ചിത്രമായിരുന്നു അത്. പിന്നീട് മൂണ്ട്രു മുടിച്ചു, 16 വയതിനിലെ, നിനൈത്താലെ ഇനിക്കും തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ ഒന്നിച്ച് പ്രവർത്തിച്ചു.1979ൽ റിലീസ് ചെയ്ത ഐവി ശശിയുടെ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.

Advertisement

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ

Read More »

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ നടൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം

Read More »

ശരീരമാസകലം മർദിച്ചു പരിക്കേൽപ്പിച്ചു; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം

എറണാകുളം: ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട്

Read More »

അയിഷ പോറ്റിയോട് പിണങ്ങി രശ്മി ബിജെപി യിലേക്ക്?

മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാനുളള നീക്കം നടക്കുന്നതായുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക്

Read More »

ഫാർമസികൾക്ക് പൂട്ടിട്ട് കുവൈറ്റ്; ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്നു

കുവൈറ്റ്: വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന നിരവധി ഫാർമസികൾ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന ക്യാമ്പയ്‌നൊടുവിലാണ് ഈ കർശന നടപടി. ഫാർമസികളുടെ

Read More »

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി

Read More »
Advertisement