തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’ യുടെ ആഗോള റിലീസ് തീയതി പുറത്ത്. 2026 ഏപ്രില്‍ 30 ന് ആണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തുക.
നേരത്തെ 2026 മാര്‍ച്ച് അവസാനവാരം റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പുതിയ തീയതിയിലേക്കു മാറ്റുകയാണുണ്ടായത്. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്.
മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത്.
അടുത്തിടെ, ചിത്രത്തിലെ മറ്റൊരു നിര്‍ണ്ണായക വേഷം ചെയ്യുന്ന, നടന്‍ ജഗപതി ബാബുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. അപ്പലസൂരി എന്ന് പേരുള്ള കഥാപാത്രം ആയാണ് ജഗപതി ബാബു ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ഈ ചിത്രത്തില്‍ ഒരു നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാം ചരണ്‍- ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ബോളിവുഡ് സംഘട്ടന സംവിധായകന്‍ ശ്യാം കൗശലിന്റെ മേല്‍നോട്ടത്തില്‍ ചിത്രത്തിലെ ഒരു വമ്പന്‍ സംഘട്ടന രംഗം ഹൈദരാബാദില്‍ ഒരുക്കിയത് വാര്‍ത്തയായിരുന്നു. രാം ചരണ്‍, ശിവരാജ് കുമാര്‍ എന്നിവര്‍ ഈ സംഘട്ടന രംഗത്തിന്റെ ഭാഗമായിരുന്നു. വമ്പന്‍ കാന്‍വാസില്‍, അതി സൂക്ഷ്മമായി ആണ് സംവിധായകന്‍ ബുചി ബാബു സന ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പെടെ ഓരോന്നും ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തിലെ ‘ചികിരി ചികിരി’ എന്ന ഗാനം ഇതിനോടകം ആഗോള തലത്തില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. എ ആര്‍ റഹ്‌മാന്‍ ആണ് ഈ ഗാനത്തിന് ഈണം നല്‍കിയത്. നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ടൈറ്റില്‍ ഗ്ലിമ്പ്‌സ് എന്നിവയും സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ പിടിച്ചു പറ്റി. ബോളിവുഡ് താരം ദിവ്യേന്ദു ശര്‍മ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, നിര്‍മ്മാണം – വെങ്കട സതീഷ് കിലാരു, ബാനര്‍ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസര്‍ – ഇഷാന്‍ സക്‌സേന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി. വൈ. പ്രവീണ്‍ കുമാര്‍, ഛായാഗ്രഹണം – രത്‌നവേലു, സംഗീതം – എ ആര്‍ റഹ്‌മാന്‍, എഡിറ്റര്‍- നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ – അവിനാഷ് കൊല്ല, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ – ശബരി










