മലപ്പുറം : സഹകരണ മേഖലയിലെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് ബിസിനസ് ന്യൂസ് മാഗസിൻ ഏർപ്പെടുത്തിയ വിദ്യാദീപം പുരസ്കാരത്തിന് രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളേജ് (ഓട്ടോണമസ്) അർഹരായി.
മിൽമ ചെയർമാൻ കെ.എസ്. മണിയിൽ നിന്ന് കോളേജ് വൈസ് ചെയർമാൻ എം.വാസുദേവൻ,ഡയറക്ടർ കാളാക്കൽ മുഹമ്മദ് അലി, പ്രിൻസിപ്പാൾ ഡോ. നവീൻ മോഹൻ, ഐ.ക്യു.എ.സി കോ-കോർഡിനേറ്റർ ഡോ.ഫിനോസ് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
അച്യുതൻ പനച്ചിക്കുത്ത്, ബിസിനസ് ന്യൂസ് ചീഫ് എഡിറ്റർ എസ്.വിഅയ്യർ,മാർക്കറ്റിംഗ് മാനേജർ ഡോ.എം.കെ ഹരിദാസ് ,കോ-കോർഡിനേറ്റർ സുനിത മണികണ്ഠൻ എന്നിവർ സംസാരിച്ചു.

അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?: സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ ചോദ്യം
ന്യൂഡൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായി സുപ്രീം കോടതി. ശബരിമല സ്വർണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. പങ്കജ് ഭണ്ഡാരിയുടെ ഹർജി









