സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

രവി തേജ – ശിവ നിര്‍വാണ- മൈത്രി മൂവി മേക്കേഴ്‌സ് ചിത്രം ‘ഇരുമുടി’

തെലുങ്ക് സൂപ്പര്‍താരം രവി തേജയെ നായകനാക്കി ശിവ നിര്‍വാണ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. രവി തേജയുടെ 77-ാമത് ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത് ‘ഇരുമുടി’ എന്ന ശക്തമായ പേരാണ്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രവി തേജയുടെ ജന്മദിനത്തോടനുബന്ധിച്ച് ആണ് ഇന്ന് ചിത്രത്തിന്റെ പേരും അതിന്റെ ശ്രദ്ധേയമായ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടത്.

ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചിരുന്ന രീതിയിലാണ് ചിത്രത്തിന് ‘ഇരുമുടി’ എന്ന ശക്തമായ പേര് നല്‍കിയിരിക്കുന്നത്. ഒരു ഭക്തന്റെ വിശുദ്ധമായ വഴിപാടിനെയും അയ്യപ്പ സ്വാമിയോടുള്ള സമര്‍പ്പണത്തെയും പ്രതീകപ്പെടുത്തുന്ന രീതിയിലാണ് ഈ പേര് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. പരമ്പരാഗത അയ്യപ്പന്മാരുടെ വസ്ത്രം ധരിച്ച, ശക്തമായ ആത്മീയ അവതാരത്തിലാണ് രവി തേജയെ ഫസ്റ്റ് ലുക്കിലൂടെ അവതരിപ്പിക്കുന്നത്. ഭക്തരും സമ്പന്നമായ സാംസ്‌കാരിക വിശദാംശങ്ങളും നിറഞ്ഞ ഒരു ഘോഷയാത്രയില്‍ ആവേശഭരിതനായ മാനസികാവസ്ഥയില്‍ കാണപ്പെടുന്ന തരത്തിലാണ് രവി തേജയെ പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. ഒരു പെണ്‍കുട്ടിയെ കൈകളില്‍ ഏന്തുന്ന രവി തേജ കഥാപാത്രം, ഒരച്ഛന്‍- മകള്‍ ബന്ധത്തിന്റെ വൈകാരികതയും ഇതിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ട്.

ചില കഥകള്‍ ജീവിതത്തിലെ ശരിയായ നിമിഷത്തില്‍ നമ്മളെ തിരഞ്ഞെടുക്കുന്നു എന്നും, അത്തരമൊരു കഥയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഭാഗ്യമുണ്ടെന്ന് കരുതുന്നു എന്നും രവി തേജ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. വിശ്വാസം ഏവരേയും മുന്നോട്ട് നയിക്കട്ടെ എന്നും ശിവ നിര്‍വാണ, മൈത്രി മൂവി മേക്കേഴ്സ് എന്നിവര്‍ക്കൊപ്പം ‘ഇരുമുടി’ എന്ന പുതിയ യാത്ര ആരംഭിക്കുന്നതില്‍ താന്‍ ആവേശഭരിതനാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭക്തിയുടെ ആഴം, വൈകാരിക ഭാരം, മാസ്സ് അപ്പീല്‍ എന്നിവ തുല്യ അളവില്‍ സംയോജിപ്പിക്കുന്ന ശക്തമായ ഒരു തിരക്കഥ സംവിധായകന്‍ ശിവ നിര്‍വാണ ഈ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നു. മുമ്പ് കണ്ടതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥാപാത്രത്തെ രവി തേജയ്ക്ക് വാഗ്ദാനം ചെയ്യുന്ന ചിത്രം, ശക്തമായ അച്ഛന്‍-മകള്‍ ബന്ധം കാതല്‍ ആക്കിയാണ് ഒരുക്കുന്നത്. ഇത്തരത്തിലുള്ള വേഷം ആദ്യമായി അവതരിപ്പിക്കുന്നതിനു പുറമെ, ഇതിലൂടെ ഒരു വലിയ മാറ്റത്തിനും കൂടി വിധേയനാവുകയാണ് രവി തേജ എന്ന നടനും താരവും.

പ്രിയാ ഭവാനി ശങ്കര്‍ നായികാ വേഷം ചെയ്യുന്ന ചിത്രത്തില്‍, രവി തേജയുടെ മകളായി ബേബി നക്ഷത്ര വേഷമിടുന്നു. സായ് കുമാര്‍, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മണ്‍, രാജ്കുമാര്‍ കാസിറെഡ്ഡി, രമണ ഭാര്‍ഗവ്, കിഷോര്‍ കാഞ്ചേരപാലെം, കാര്‍ത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – ശിവ നിര്‍വാണ, നിര്‍മ്മാതാക്കള്‍ – നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍, ബാനര്‍ – മൈത്രി മൂവി മേക്കേഴ്‌സ്, സംഗീതം – ജി വി പ്രകാശ് കുമാര്‍, ഛായാഗ്രഹണം – വിഷ്ണു ശര്‍മ്മ, പ്രൊഡക്ഷന്‍ ഡിസൈനര്‍ – സാഹി സുരേഷ്, എഡിറ്റിംഗ് – പ്രവീണ്‍ പുഡി, സ്‌ക്രിപ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ – നരേഷ് ബാബു പി, കോ-ഡയറക്ടര്‍ – സുരേഷ്, മേക്കപ്പ് – ശ്രീനിവാസ് രാജു, വസ്ത്രാലങ്കാരം – രാജേഷ്, പോസ്റ്റര്‍ ഡിസൈനര്‍ – യെല്ലോ ടൂത്ത്‌സ്,
മാര്‍ക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി

PRO Sabari

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്‌സിഡന്റ് ട്രിബ്യൂണലിന്റെ

Read More »

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ നടൻ വിജയ്; പ്രമേയം പാസാക്കി തമിഴക വെട്രി കഴകം

ചെന്നൈ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിച്ചേക്കും. പേരമ്പൂരിൽ ടിവികെ യോഗത്തിലെ പ്രമേയത്തിലാണ് തീരുമാനം. ടിവികെ നേതാക്കളിൽ പ്രമുഖനായ ആദവ് അർജുനയാണ് പ്രമേയം

Read More »

ശരീരമാസകലം മർദിച്ചു പരിക്കേൽപ്പിച്ചു; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം

എറണാകുളം: ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി പറയുന്നു. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട്

Read More »

അയിഷ പോറ്റിയോട് പിണങ്ങി രശ്മി ബിജെപി യിലേക്ക്?

മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാനുളള നീക്കം നടക്കുന്നതായുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക്

Read More »

ഫാർമസികൾക്ക് പൂട്ടിട്ട് കുവൈറ്റ്; ലൈസൻസ് റദ്ദാക്കിയിട്ടും പ്രവർത്തനം തുടർന്നു

കുവൈറ്റ്: വിവിധ ഗവർണറേറ്റുകളിൽ ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടർന്ന നിരവധി ഫാർമസികൾ വാണിജ്യ വ്യവസായ മന്ത്രാലയം അടപ്പിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ പ്രത്യേക പരിശോധന ക്യാമ്പയ്‌നൊടുവിലാണ് ഈ കർശന നടപടി. ഫാർമസികളുടെ

Read More »

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി

Read More »
Advertisement