സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

സാമൂഹിക പ്രവർത്തനത്തിന് അംഗീകാരം; അക്ഷയ് എം- ന് ‘എബിലിറ്റി ബ്ലൂംസ്’ സംഗമത്തിന്റെ ആദരം

മലപ്പുറം: വോയിസ് ഓഫ് ഡിസേബിൾഡ് നന്നമ്പ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘എബിലിറ്റി ബ്ലൂംസ് 2K25’ ഭിന്നശേഷി സംഗമത്തിന്റെ ഭാഗമായുള്ള ആദരം സിഗ്നേച്ചർ ഡിസബിലിറ്റി എംപവർമെന്റ് ഫോറം സെക്രട്ടറിയും, സോഷ്യൽ ആക്ടിവിസ്റ്റും, മാധ്യമപ്രവർത്തകനുമായ അക്ഷയ് എം ഏറ്റുവാങ്ങി. ചില ശാരീരിക തടസ്സങ്ങൾ കാരണം തിരൂരങ്ങാടിയിൽ നടന്ന ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിനെത്തുടർന്ന് സംഘാടകർ വീട്ടിലെത്തിയാണ് ആദരം കൈമാറിയത്.

ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണത്തിനും അവരുടെ അവകാശങ്ങൾക്കും വേണ്ടി മാധ്യമരംഗത്തും സാമൂഹിക രംഗത്തും അക്ഷയ് നടത്തുന്ന സജീവ ഇടപെടലുകൾ പരിഗണിച്ചാണ് ഈ പുരസ്കാരം. പി.എസ്.എം.ഒ കോളേജ് പൂർവ്വ വിദ്യാർത്ഥി കൂടിയായ അക്ഷയ് ഡിസബിലിറ്റി എംപവർമെന്റ് മേഖലയിൽ നൽകിവരുന്ന സംഭാവനകൾ ചടങ്ങിൽ പ്രശംസിക്കപ്പെട്ടു.

വോയിസ് ഓഫ് ഡിസേബിൾഡ് നന്നമ്പ്ര സെക്രട്ടറി റസീന ടീച്ചർ കൊടിഞ്ഞി, വോയിസ് ഓഫ് ഡിസേബിൾഡ് തിരൂരങ്ങാടി നഗരസഭ സെക്രട്ടറി ജമുലൈസ്, പ്രശസ്ത അവതാരകൻ ശിഹാബ് എലായി എന്നിവർ നേരിട്ടെത്തിയാണ് വീട്ടിൽ വെച്ച് ആദരം സമർപ്പിച്ചത്.തന്റെ പ്രവർത്തനങ്ങൾക്കുള്ള വലിയൊരു പ്രചോദനമാണ് ഈ സ്നേഹാദരമെന്നും വോയിസ് ഓഫ് ഡിസേബിൾഡ് പോലെയുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ ഭിന്നശേഷി സമൂഹത്തിന് വലിയ കരുത്താണ് നൽകുന്നതെന്നും അക്ഷയ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

മൂക്കും കുത്തി വീണ് വിപണി; നഷ്ടം 6 ലക്ഷം കോടി

മുംബൈ: ഇന്ന് കനത്ത തിരിച്ചടി നേരിട്ട് ഇന്ത്യൻ ഓഹരി വിപണി. പ്രധാന സൂചികകളെല്ലാം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സ് 1,200 പോയന്റിലേറെ താഴ്ന്ന് 82,060 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് ഇടിഞ്ഞ് 25,365ന് താഴെയുമെത്തി.

Read More »

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »
Advertisement