തൃശ്ശൂർ: പടിഞ്ഞാറേ ചാലക്കുടി നിത്യസഹായമാതാ പള്ളിയിൽ മതബോധന ദിനാഘോഷം ഇരിഞ്ഞാലക്കുട രൂപത മതബോധന വിഭാഗം ഡയറക്ടർ ഫാദർ ഡോ. റിജോയ് പഴയാറ്റിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദർ നിക്സൺ ചാകോര്യ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രീതി തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മതബോധന രംഗത്ത് 25 വർഷത്തെ സേവനം പൂർത്തിയാക്കിയ അധ്യാപിക പ്രീതി തോമസ്, 12 വർഷം തുടർച്ചയായി സൺഡേ ക്ലാസിൽ പങ്കെടുത്ത അനറ്റ് ജോയ്, മതബോധന അധ്യാപക പരീക്ഷയിൽ രൂപതയിൽ റാങ്ക് നേടിയ മിനി സാജു എടത്തലപ്പറമ്പിൽ, ജിബി വർഗ്ഗീസ് അറയ്ക്കൽ എന്നിവരെയും
ലോഗോസ് ക്വിസ് പരീക്ഷയിൽ രൂപത തലത്തിൽ റാങ്ക് കരസ്ഥമാക്കിയ
ജീന ജിസ്മോൻ പൂവ്വത്തുകാരൻ, മിനി സാജു എടത്തലപ്പറമ്പിൽ,
ലിസ്സി തോമസ് തരകൻ എന്നിവരെയും ആദരിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും, മുടങ്ങാതെ സൺഡേ സ്കൂളിൽ ഹാജരായ വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ നൽകി.
സഹ വികാരി ഫാദർ ജോസഫ് പയ്യപ്പിള്ളി, ഹെഡ്മാസ്റ്റർ ലിസൺ സി.എൽ., അസിസ്റ്റൻ്റ് ഹെഡ്മാസ്റ്റർ ഡിൻസൺ തിരുത്തനത്തിൽ, സെൻ്റ്. പോൾ മിഷൻ കോൺവെൻ്റ് മദർ സിസ്റ്റർ ലിറ്റോ, ചാരിറ്റി കോൺവെൻ്റ് മദർ സിസ്റ്റർ സുഗുണ, ട്രസ്റ്റി ജോർജ് കല്ലിങ്കൽ, പിടിഎ പ്രസിഡണ്ട് നിക്സൺ വർഗ്ഗീസ് പുല്ലോക്കാരൻ, വിദ്യാർത്ഥി പ്രതിനിധി ആബേൽ കാവുങ്ങൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും, രക്ഷാകർത്താക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.










