കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന റിമാൻഡ് പ്രതി ഫിനോയിൽ കുടിച്ച് ആശുപത്രിയിൽ. ഫോറൻസിക് സെല്ലിലെ റിമാൻഡ് പ്രതിയാണ് ക്ലീൻ ചെയ്യാനായി കലക്കി വെച്ച ഫിനോയിൽ കുടിച്ചത്. കാസർകോട് മേൽപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല; തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി
കൊല്ലം: പുനലൂരിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകാതിരുന്ന തമിഴ്നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും നൽകാനുള്ള തുക മരവിപ്പിച്ച് പുനലൂർ മോട്ടോർ ആക്സിഡന്റ് ട്രിബ്യൂണലിന്റെ









