Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘രക്ഷാപ്രവര്‍ത്തനം’ ഗുരുതര ചട്ടലംഘനം; നിര്‍ണായക നീക്കവുമായി എസ്‌ഐടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്യു – യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ക്രൂരമായി തല്ലിച്ചതച്ച കേസില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രാഥമിക നിഗമനം.

സംഭവത്തിന്റെ ഒറിജിനല്‍ സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ട വീഡിയോകളും വിശദമായി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഒപ്പം ആ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറുടെ മൊഴിയും രേഖപ്പെടുത്തി. ഗണ്‍മാന്‍മാര്‍ ക്രമസമാധാന പാലനത്തിന്റെ ഭാഗമല്ലാതെ, ലാത്തികൊണ്ട് പ്രതിഷേധക്കാരുടെ തലയ്ക്കടിച്ചത് വലിയ തെറ്റാണെന്നും മര്‍ദ്ദനം നടന്ന സമയത്ത് ഗണ്‍മാന്‍മാര്‍ക്ക് നേരിട്ട് ഇടപെടേണ്ട യാതൊരുവിധ സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്നുമാണ് സംഘത്തിന്റെ നിഗമനം.

Recent News

Advertisement
WhiteswanTV Footer