കോട്ടയം: റവന്യൂ ജില്ലാ സ്കൂൾ കലാമേള ചൊവ്വാഴ്ച മുതൽ തുടങ്ങും. 25, 26, 27, 28 തീയതികളിലായി കോട്ടയം എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം നടക്കുന്നത്. എംഡി സെമിനാരി സ്കൂളിൽ ഇന്ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ കോട്ടയം കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും.
മാമ്മൻമാപ്പിള ഹാൾ പരിസരത്തുനിന്ന് എംഡി സെമിനാരി സ്കൂളിലേക്ക് ആയിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന ഘോഷയാത്രയും ഇതോടൊപ്പം നടക്കുമെന്ന് കോട്ടയം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, പബ്ലിസിറ്റി കൺവീനർ ആർ. ജിഗി എന്നിവർ അറിയിച്ചു. എംഡി സെമിനാരി എച്ച്എസ്, എംടി സെമിനാരി എച്ച്എസ്എസ്, മൗണ്ട് കാർമൽ എച്ച്എസ്എസ്, സെയ്ൻറ ആൻസ് തുടങ്ങി വിവിധ സ്കൂളുകളിൽ നടക്കും.






