തൃശ്ശൂർ: അൻസാർ വിമൻസ് കോളേജ്, പെരുമ്പിലാവ് പി.ജി. കൊമേഴ്‌സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിലെ വിദ്യാർത്ഥിനി റിസ്‌വാന അബ്ദുൽ കാദർ കാലിക്കറ്റ് സർവകലാശാലയുടെ മാസ്റ്റർ ഓഫ് കൊമേഴ്‌സ് (എം.കോം) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി അഭിമാന നേട്ടം കുറിച്ചു.
കരിക്കാട് മാങ്കുന്നത്ത് വീട്ടിൽ എം. കെ. അബ്ദുൽ കാദറിന്റെയും റസിയ അബ്ദുൽ കാദറിന്റെയും മകളായ റിസ്‌വാന, ബാച്ചിലർ ഓഫ് കൊമേഴ്‌സ് പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയതിനുശേഷമാണ് വീണ്ടും സർവകലാശാല തലത്തിൽ മികച്ച വിജയം ഉറപ്പിച്ചത്.വിദ്യാർത്ഥിനിയുടെ തുടർച്ചയായ മികച്ച അക്കാദമിക് പ്രകടനത്തിൽ കോളേജിലെ അധ്യാപകരും മാനേജ്മെന്റും സന്തോഷം രേഖപ്പെടുത്തി.
പഠനത്തിൽ കഠിനാധ്വാനവും സ്ഥിരപ്രയത്നവും കഴിയുമ്പോൾ നേട്ടങ്ങൾ കൈവരിക്കാം എന്നതിന് റിസ്‌വാന ഒരു മികച്ച മാതൃകയാണെന്ന് വകുപ്പുമേധാവി ആശംസയിൽ പറഞ്ഞു.










