മലപ്പുറം: ഗ്രാമീണബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നും താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ. കെജിബിഇയു ഓഫീസേഴ്സ് യൂണിയന്റെയും കെജിബിഒയു ജില്ലാ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സമ്മേളനം ബെഫി മുൻ സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി ഉദ്ഘാടനം നിർവ്വഹിച്ചു. കെജിബിഇയു ജില്ലാ പ്രസിഡൻ്റ് പി. ജയൻ അധ്യക്ഷനായി. വിനയ് വിലാസ്, വിനീത വിനോദ്, ജി. കണ്ണൻ, എം.വി. സത്യനാഥൻ, വി.എം. ലീന എന്നിവർ സംസാരിച്ചു. കെജിബി ഓഫീസേഴ്സ് യൂണിയൻ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ജി. പ്രശാന്ത് ചർച്ചകൾക്കുള്ള മറുപടി നൽകി. പുതിയ ഭാരവാഹികൾ: കെജിബിഇയു പ്രസിഡൻ്റ്- മാത്യൂസ് ജോസ്, സെക്രട്ടറി- സുജിത്ത് ബാബു. കെജിബിഒയു പ്രസിഡൻ്റ്- വിനയ് വിലാസ്, സെക്രട്ടറി- കെ. വിനീത്. വനിതാ കൺവീനർ-കെ. വിദ്യ എന്നിവരെ തിരഞ്ഞെടുത്തു.






