Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശ്രീ വളയനാട് ദേവീ ക്ഷേത്രത്തിൽ ക്ഷേത്രോത്സവക്കമ്മറ്റി രൂപീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് ശ്രീ വളയനാട് ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഉത്സവക്കമ്മറ്റി രൂപീകരിച്ചു. 2026 ജനുവരി 22-ന് തുടങ്ങുന്ന ഉത്സവത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും, ഉത്സവം ഗംഭീരമാക്കുന്നതിനും വേണ്ടിയാണ് എല്ലാ വർഷത്തിലുമെന്ന പോലെ ഈ വർഷവും ആഘോഷക്കമ്മറ്റി രൂപവത്ക്കരിച്ചത്. 2026 ജനുവരി 22-ന് തളി ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്നും നാന്തകം എഴുന്നള്ളിക്കുന്നതോടെയാണ് ക്ഷേത്രോത്സവം ആരംഭിക്കുക.

23 മുതൽ 28 വരെ ദ്രവ്യ കലശവും, 28-ന് കൊടിയേറ്റവും ഫെബ്രുവരി 3-ന് പള്ളിവേട്ടയും, 4- ന് ആറാട്ടും നടക്കും.

ഭാരവാഹികൾ : കെ. രാധാകൃഷ്ണൻ, കെ.എ. അരുൺ, വി.പി. തിലോത്തമ(വൈസ് പ്രസിഡന്റ്), എം.വി. ആനന്ദ്(സെക്രട്ടറി), ടി.എം. മണികണ്ഠൻ, കെ. ദേവയാനി(ജോയിന്റ് സെക്രട്ടറി), കെ. സുനിൽ(ഖജാൻജി).

Advertisement
WhiteswanTV Footer