കൊച്ചി:ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിര്‍വഹിക്കുന്ന’നിധി കാക്കും ഭൂതം ‘പുതിയ സിനിമയുടെ ചിത്രീകരണം ഇടുക്കിയിലും പരിസരപ്രദേശങ്ങളിലും പുരോഗമിക്കുന്നു. പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ഈ സിനിമയില്‍ റോണി റാഫേല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നു. സേതു അടൂര്‍ പ്രൊഡക്ഷന്‍ കണ്ട്രോളറും, ഋഷി രാജു ഛായാഗ്രഹണവും, ജ്യോതിഷ് കുമാര്‍ എഡിറ്റിങ്ങും ദീപു തോമസ് സൗണ്ട് ഡിസൈനും ഷിബു കൃഷ്ണ കലാ സംവിധാനവും ജിഷ്ണു രാധാകൃഷ്ണന് സഹ സംവിധാനവും, അജീഷ് ജോര്‍ജ് ലൊക്കേഷന്‍ മാനേജരും അരവിന്ദ് ഇടുക്കി ചമയവും വാഴൂര്‍ ജോസ്, പി. ആര് ഓ സുമേരന്‍ എന്നിവര്‍ വാര്‍ത്താ വിതരണവും ഷിനോജ് സൈന്‍ ഡിസൈനും നിര്‍വഹിക്കുന്നു.
ഇടുക്കിയുടെ മനോഹാരിതയില്‍ കുടുംബ ബന്ധങ്ങളുടെ കഥ നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ രവീന്ദ്രന് കീരിത്തോട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാരംഗ് മാത്യു, അനീഷ് ഉപ്പുതോട്, ബിജു തോപ്പില്‍, ജോബി കുന്നത്തുംപാറ, ലിബിയ ഷോജന്‍, ജിന്‍സി ജിസ്ബിന്‍, ജയ, ബിഥ്യ. കെ സന്തോഷ്,സജി പി. പി , അഭിലാഷ് വിദ്യാസാഗര്‍, അനില്‍ കാളിദാസന്, കെ. വി. രാജു, ബിജു വൈദ്യര്, സണ്ണി പനയ്ക്കല്‍, സി. കെ. രാജു, സാജന് മാളിയേക്കല്‍, ജോമി വെണ്മണി, ജോമോന് പാറയില്‍ എന്നിവരെ കൂടാതെ ബാലതാരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. നവംബറില്‍ ചിത്രം തീയറ്ററില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു .






