കോഴിക്കോട്: കോഴിക്കോട് കക്കോടി മൂട്ടോളി ശ്രീ മഹാവിഷ്ണു (മത്സ്യാവതാരം) ക്ഷേത്രത്തിൽ ആറാമത് ഭാഗവത സപ്താഹയജ്ഞം തുടങ്ങി.
ശ്രീകണ്ഠേശ്വരം സോമവാരിയർ തിരുമൂഴിക്കുളമാണ് യജ്ഞാചാര്യൻ. സപ്താഹ ദിവസങ്ങളിൽ രാവിലെ 6.30 ന് സഹസ്രനാമജപവും തുടർന്ന് ഭാഗവത പാരായണവും നടക്കും. 28 ന് വൈകീട്ട് അഞ്ചിന് രുക്മിണി സ്വയംവര ഘോഷയാത്ര, 29 ന് വൈകീട്ട് 6.30 ന് വിദ്യാഗോപാലമന്ത്രാർച്ചന എന്നിവയുണ്ടാകും. 30 ന് വൈകീട്ട് പ്രദേശവാസികളുടെ നൃത്തനൃത്യങ്ങൾ ഉണ്ടാകും. ഡിസംബർ 1 ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി ഉത്സവവും, അയ്യപ്പ ഭജനയും നടക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.










