സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാർലമെന്റിൽ പരസ്യ ചർച്ച വേണ്ട, ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾക്ക് സർവകക്ഷി യോഗം വേണം; ശരദ് പവാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യാൻ പാർലമെന്റിൽ പ്രത്യേക സമ്മേളനം വിളിക്കേണ്ടതില്ലെന്ന് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. വിഷയത്തിന്റെ ​ഗൗരവം കണക്കിലെടുത്ത് സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“പാർലമെന്റിൽ പ്രത്യേക സമ്മേളനം ചേരുന്നത് താൻ എതിർക്കുന്നില്ല. എന്നിരുന്നാലും, ദേശീയ പ്രാധാന്യമുള്ള ഗൗരവമേറിയ വിഷയങ്ങൾ പാർലമെന്റിൽ പരസ്യമായി ചർച്ച ചെയ്യരുത്. ഒരു സർവകക്ഷി യോഗം വിളിച്ച് സ്വകാര്യമായി ചർച്ചകൾ നടത്തുന്നത് ഉചിതമായിരിക്കും”. പവാർ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് എന്നിവർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യമുന്നയിച്ചതിനു പിന്നാലെയാണ് പവാറിന്റെ പ്രതികരണം. കേന്ദ്ര സർക്കാർ എല്ലാ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും പ്രതിപക്ഷ നേതാക്കളെയും ഉൾപ്പെടുത്തി നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കണമെന്ന് പവാർ അഭിപ്രായപ്പെട്ടു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.