കൽപ്പറ്റ : ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വയനാട് നിന്നും സി.പി.ഐ സ്ഥാനാർഥിയായി സത്യൻ മൊകേരി മത്സരിക്കും. വയനാട് ജില്ല കമ്മിറ്റിയാണ് സത്യൻ മൊകേരിയുടെ പേര് ശിപാർശ ചെയ്തത്. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിലിലാണ് സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ഉണ്ടായത്.
സി.പി.ഐ ദേശീയ കൗൺസിൽ അംഗമായ ഇദ്ദേഹം മൂന്ന് തവണ എം.എൽ.എ ആയിട്ടുണ്ട്. മുമ്പ് സത്യൻ മൊകേരി മത്സരിച്ചപ്പോൾ വയനാട് മണ്ഡലത്തിൽ സി.പി.ഐ മികച്ച പ്രകടനവും നടത്തിയിരുന്നു.




