സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന പതിമൂന്നാം ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
ചെന്നൈയില്‍ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ ദ്രുതഗതിയില്‍ ആണ് നടക്കുന്നത്. നവാഗതനായ വിഘ്നേഷ് വടിവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എല്‍ കെ അക്ഷയ് കുമാര്‍ ആണ് നായകനായി അഭിനയിക്കുന്നത്.

വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘സിറൈ’ എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ താരമാണ് എല്‍ കെ അക്ഷയ് കുമാര്‍. ആഴമുള്ള കഥ പറയുന്ന ഒരു ചിത്രമായാണ് ഈ എല്‍ കെ അക്ഷയ് കുമാര്‍- വിഘ്നേഷ് വടിവേല്‍ പ്രൊജക്റ്റ് ഒരുങ്ങുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കാന്‍ പാകത്തിന് ഒരുങ്ങുന്ന ഈ ഫണ്‍ എന്റെര്‍റ്റൈനെര്‍ ചിത്രത്തിന്റെ സഹനിര്‍മ്മാണം എല്‍ കെ വിഷ്ണു.
എല്‍ കെ അക്ഷയ് കുമാറിനൊപ്പം, ജാഫര്‍ സാദിഖ്, നോബിള്‍ കെ ജെയിംസ്, പി. എ. അരുണാചലേശ്വരന്‍, ഷാരിഖ് ഹസ്സന്‍, ‘ഡ്യൂഡ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ശര്‍മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തമിഴ്, മലയാളം ഭാഷകളില്‍ ഒരേസമയം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം അതിവേഗം പുരോഗമിക്കുകയാണ്. 2026 സമ്മറില്‍ ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.

എല്‍.കെ. അക്ഷയ് കുമാറിന്റെ അരങ്ങേറ്റ ചിത്രമായ ‘സിറൈ’ ലോകമെമ്പാടുമായി 30 കോടിയിലധികം രൂപ ഗ്രോസ് നേടി വമ്പന്‍ ഹിറ്റായി മാറിയിരുന്നു. ഇതോടെ, അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കുമിടയില്‍ വലിയ രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ്.

ഛായാഗ്രഹണം – ലിയോണ്‍ ബ്രിട്ടോ, സംഗീതം- ജെന്‍ മാര്‍ട്ടിന്‍, എഡിറ്റിംഗ്- ഭരത് വിക്രമന്‍, കലാസംവിധാനം- പി എസ് ഹരിഹരന്‍, വസ്ത്രങ്ങള്‍ – പ്രിയ, എക്‌സികുട്ടീവ് പ്രൊഡ്യൂസഴ്‌സ്- കെ അരുണ്‍, മണികണ്ഠന്‍, പിആര്‍ഒ- ശബരി










