Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബാലഭാസ്‌കര്‍ ഓര്‍മ്മയായിട്ട് ഏഴ് വര്‍ഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കര്‍ ഓര്‍മ്മയായിട്ട് ഇന്ന് ഏഴ് വര്‍ഷം.2018 സെപ്റ്റംബര്‍ 25ന് തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്തു വച്ചാണ് വാഹനാപകടം ഉണ്ടായത്. വാഹനാപകടത്തില്‍ ആദ്യം ബാലുവിന്റെ പിഞ്ചുമകള്‍ തേജസ്വിനി മരിച്ചു. ദിവസങ്ങള്‍ക്കുശേഷം ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ ലോകത്തോട് വിടപറഞ്ഞത്.അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

എണ്ണിയാലൊടുങ്ങാത്ത വേദികള്‍, ആളുകളെ പിടിച്ചിരുത്തിയ എണ്ണമറ്റ പ്രകടനങ്ങള്‍, ബാലഭാസ്‌കര്‍ എന്നും മലയാളികള്‍ക്കൊരു വിസ്മയമായിരുന്നു. പതിനേഴാമത്തെ വയസില്‍ മംഗല്ല്യപ്പല്ലക്ക് എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിലൂടെയാണ് ബാലു സിനിമാ രംഗത്തേക്ക് എത്തുന്നത്. സാധാരണ വയലിന്‍ മാത്രം കണ്ട് പരിചയമുള്ള മലയാളിക്ക് മുന്നിലേക്ക് ഇലക്ട്രിക് വയലിന്‍ കൊണ്ടുവന്ന് അതില്‍ വിസ്മയം തീര്‍ത്ത മാന്ത്രിക കരങ്ങളായിരുന്നു ബാലുവിന്റേത്.

മരണം രംഗ ബോധമില്ലാത്ത കോമാളിയാണെന്ന പറയുന്നത് ബാലഭാസ്‌കറിന്റെ മരണം കൊണ്ട് അടിവരയിട്ട് തെളിയിക്കുന്ന ഒന്നായി മാറുകയായിരുന്നു. നിനച്ചിരിക്കാത്ത നേരത്ത് ആ മാന്ത്രികനെ മരണം തട്ടിയെടുത്തു. അപകടത്തില്‍ തന്നോടൊപ്പം ഉണ്ടായിരുന്ന മകള്‍ക്ക് കൂട്ടായി ബാലുവും വിടപറഞ്ഞു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer