ഗുജറാത്ത്: മോർബിയിൽ വാടക കുടിശ്ശികയുമായി ബന്ധപ്പെട്ടുണ്ടായ അതിക്രമ സംഭവത്തിൽ 13 വയസ്സുകാരിയെയും ഭാര്യയെയും ലൈംഗികമായി പീഡിപ്പിക്കാൻ വീട്ടുടമയ്ക്ക് സഹായം നൽകിയതായി ആരോപിച്ച് യുവാവിനേയും വീട്ടുടമയെയും പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
സുരേന്ദ്രനഗർ സ്വദേശിയായ കുടുംബം ഉപജീവനത്തിനായി ആറുമാസം മുമ്പാണ് മോർബിയിലെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വാടക കുടിശ്ശിക ഉണ്ടായതിനെ തുടർന്നാണ് അതിക്രമം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവം അറിയപ്പെട്ടത് കുടുംബത്തിലെ ഒരു ബന്ധുവിന്റെ പരാതിയിലൂടെയാണ്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന മറ്റൊരാൾക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.





