കൊച്ചി: ഷൈൻ ടോം ചാക്കോയ്ക്കെതിരായ പരാതിയിൽ അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഒരുങ്ങി അമ്മ അന്വേഷണ കമ്മീഷൻ. ഷൈൻ ടോമിനെതിരായ പ്രാഥമിക റിപ്പോർട്ട് ഇന്നോ നാളെയോ സമർപ്പിക്കുമെന്നാണ് സൂചന. വിൻസിയിൽ നിന്നും വിനു മോഹൻ്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.
സിനിമയുടെ അണിയറ പ്രവർത്തകരോടും ഇവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്.ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ സിനിമാ സംഘടനകളും കടുത്ത നടപടി സ്വീകരിക്കും. ഷൈനിൻ്റെ വിശദീകരണം കൂടി കേട്ട ശേഷമാകും നടപടി എടുക്കുക. ഫിലിം ചേംബർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, അമ്മ എന്നീ സംഘടനകൾക്കാണ് നടി വിൻസി അലോഷ്യസ് പരാതി നൽകിയിട്ടുള്ളത്.






