Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എയര്‍ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി; ഇന്ത്യക്കാരന് സിംഗപ്പൂരിൽ തടവ് ശിക്ഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സിംഗപ്പൂർ: വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഇന്ത്യക്കാരന് സിംഗപ്പൂരിൽ തടവ് ശിക്ഷ. ആകാശ് തിവാരി (35) ക്കാണ് സിംഗപ്പൂർ കോടതി ആറുമാസം തടവ് ശിക്ഷ വിധിച്ചത്.

തായ്‌ലാൻഡിൽ നിന്ന് സിംഗപ്പൂരിലേക്ക് സർവീസ് നടത്തിയ സിംഗപ്പൂര്‍ എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം നടന്നത്. ഭക്ഷണം ഓഡര്‍ എടുക്കാനാന്‍ വന്ന എയര്‍ഹോസ്റ്റസിൻ്റെ കാലില്‍ ആകാശ് തിവാരി തൊടുകയായിരുന്നു. സംഭവം യുവതി സീനിയര്‍ ഉദ്യോഗസ്ഥനോട് പറയുകയും അദ്ദേഹം യുവതിയെ മറ്റൊരു സെക്ഷനിലേക്ക് മാറ്റുകയും ചെയ്തു. പക്ഷെ ആകാശ് വീണ്ടും യുവതിയെ പിന്തുടരുകയും പിന്നില്‍ കൈമുട്ടുകൊണ്ട് തൊടുകയും ചെയ്തു.

വീണ്ടും എയർഹോസ്റ്റസ് സീനിയര്‍ ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടു. തുടർന്ന് ജീവനക്കാർ ഇടപെട്ടെങ്കിലും പ്രതി തന്റെ തെറ്റ് നിഷേധിച്ചുവെന്നും മാപ്പ് പറയാൻ തയ്യാറായില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.

വിമാനം സിംഗപ്പൂർ ചാംഗി വിമാനത്താവളത്തിൽ ഇറങ്ങിയതിന് പിന്നാലെ എയർപോർട്ട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ വിചാരണയിൽ കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.

ആറുമാസത്തെ തടവിനൊപ്പം പ്രതിക്ക് പിഴയും വിധിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമായിരിക്കുകയാണ്.

Advertisement
WhiteswanTV Footer