Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അങ്കമാലിയിൽ ട്രാൻസ്ഫോമറിനുള്ളിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: അങ്കമാലിയിൽ ട്രാൻസ്ഫോമറിനുള്ളിൽ കയറി ഒളിച്ച മലമ്പാമ്പിനെ വനംവകുപ്പ് പിടികൂടി. ഇന്നലെ അർധരാത്രിയോടെ കരയാംപറമ്പ് മാഞ്ഞാലി തോടിന് സമീപത്താണ് സംഭവം. തോട്ടിലൂടെ വന്ന മലമ്പാമ്പ് ട്രാൻസ്ഫോമറിനുള്ളിൽ കയറുന്നത് കണ്ട നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചു. തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്തെടുത്തത്. ആദ്യം ട്രാൻസ്ഫോമറിനുള്ളിൽ നിന്ന് പാമ്പിനെ താഴെയിറക്കി, പിന്നീട് ചാക്കിലാക്കി പിടികൂടുകയായിരുന്നു. വനമേഖലയിൽ നിന്ന് തോടുവഴി എത്തിയതാകാമെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്. അതേസമയം, പെരുമ്പാവൂരിൽ മണ്ണൂർ കുഴൂരിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെയും ഇന്നലെ പിടികൂടി. ഒരു വീട്ടുവളപ്പിൽ മാളത്തിൽ മുട്ടകളുടെ മുകളിൽ അടയിരിക്കുകയായിരുന്നു പാമ്പ്. കുട്ടികൾ കളിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer