സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എസ് പി വെങ്കിടേഷ് ഇനി ഓർമ്മ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് ഇനി ഓർമ്മ. സം​ഗീതത്തെ ഇഷ്ടപ്പെടുന്ന മലയാളികളുടെ മനസ്സിലേക്ക് ഒരു പാട്ടായി കടന്നു വന്നയാളാണ് എസ് പി വെങ്കിടേഷ് . സിനിമയിലെ ​ഗാനങ്ങൾ സാഹചര്യങ്ങളോട് ഇണങ്ങി നിൽക്കണമെന്ന് ശാഠ്യം പിടിക്കുന്ന സംവിധായകരുള്ള കാലത്ത് എണ്ണിയാലൊതുങ്ങാത്ത ഒരുപിടി നല്ല ​ഗാനങ്ങൾ സമ്മാനിച്ച വ്യക്തിത്വമാണ് എസ് പി വെങ്കിടേഷ് .സലില്‍ ചൗധരിയെയും ബോംബെ രവിയെയും പോലെ അന്യനാട്ടില്‍ നിന്നു വന്ന് നമ്മൾ മലയാളികളെ സം​ഗീതത്തിന്റെ മാസ്മരിക ലോകം കാണിച്ചു തന്നു അദ്ദേഹം.

മാൻഡലിൻ വാദകനായിരുന്ന അച്ഛൻ പഴനിയിൽ നിന്നു കിട്ടിയ സം​ഗീതമാണ് എസ് പി വെങ്കിടേഷിനെ സം​ഗീത ലോകത്തോട് അടുപ്പിച്ചത്.പിതാവിൻ്റെ ശിക്ഷണത്തിൽ മൂന്ന് വയസ്സു മുതല്‍ക്കേ അതിനൊപ്പമായിരുന്നു അദ്ദേഹം. പിന്നീട് ഗിറ്റാറിലും ബാഞ്ചോയിലും കഴിവ് തെളിയിച്ചു. ആദ്യകാലങ്ങളിൽ രവീന്ദ്രൻ, എ.ടി. ഉമ്മർ തുടങ്ങിയവരുടെ സംഗീത സഹായിയായി പ്രവർത്തിച്ചിരുന്നു.

1968 മുതല്‍ക്കേ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ എസ്.പി വെങ്കടേഷ് സ്ഥിര സാന്നിധ്യമായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഓർക്കെസ്ട്രേഷനുള്ള അപാരമായ മികവ് നേടിയെടുത്തത്. അത് പിന്നീടുള്ള അദ്ദേഹത്തിന്റെ സം​ഗീത ജീവിതത്തിന് മുതൽക്കൂട്ടാവുകയായിരുന്നു. പിന്നീട് 71 ൽ സംഗീതസംവിധായകൻ വിജയഭാസ്കറിനൊപ്പമാണ് സിനിമയിലേക്ക് എത്തുന്നത്. 80 കളുടെ തുടക്കത്തിലാണ് സ്വതന്ത്ര സംഗീത സംവിധായകനായി എസ് പി വെങ്കിടേഷ് മാറുന്നത്. 83 ലാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. രാഘവൻ മാസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാ​ഗ്യം ലഭിച്ച സം​ഗീത സംവിധായകനാണ് അദ്ദേഹം. തമ്പി കണ്ണന്താനത്തിന്‍റെ രാജാവിന്‍റെ മകൻ എന്ന സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഇദ്ദേഹത്തിന്‍റേതായിരുന്നു. 90കളിലെ അദ്ദേഹത്തിന്‍റെ പാട്ടുകളിൽ സൂപ്പര്‍ഹിറ്റല്ലാത്തവ വളരെ കുറവാണ്.

🔒 Premium Content

Please sign in to continue reading.

Sign In / Register
Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.