മലപ്പുറം: പുറത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റ് ത്രിദിന ക്രിസ്മസ് ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ഫൗസി എം കെ പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു. തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പിടിഎ വൈസ് പ്രസിഡൻറ് ശ്രീ. ജി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ രേഷ്മ ജയൻ തിരൂർ സ്റ്റേഷൻ സിപിഒ ഷമീറ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഹെൽത്തി ഫ്രണ്ട്ഷിപ്പ് എന്ന വിഷയത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അഫ്ര ഇ വി,യോഗ ക്ലാസ് ശ്രീമതി റിൻഷ എന്നിവരാണ് നയിച്ചത്.വൺ സ്കൂൾ വൺ കമ്മ്യൂണിറ്റി പ്രോജക്ട് എന്ന പദ്ധതിയും ക്യാമ്പിൽ വെച്ച് തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് ഉദ്ഘാടനം നടത്തുകയുണ്ടായി. ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചു ഫ്രണ്ടിനെ കണ്ടെത്തി സമ്മാനം നൽകിയും വിവിധ കൾച്ചറൽ പ്രോഗ്രാമുകളോടെയും ക്യാമ്പ് സമാപിച്ചു. സിപിഒ മാരായ അനു ഫ്രാൻസിസ്, സിന്ധു ചാലിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.










