കോഴിക്കോട്: കോഴിക്കോട് മൊകവൂർ ശ്രീ അയ്യപ്പക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ശ്രീമദ് അയ്യപ്പ ഭാഗവത പഞ്ചാഹ യജ്ഞം ആരംഭിച്ചു.നവംബർ പതിനെട്ടോടെ യജ്ഞാചാര്യൻ ശ്രീ മുണ്ടാരപ്പിള്ളി ശ്രീ മഹേശ്വരൻ നമ്പൂതിരിയുടെയും, സഹ ആചാര്യന്മാരായ ശ്രീ പരിമണം ബാബു, ശ്രീ രാധാകൃഷ്ണ സ്വാമി എന്നിവരുടെ മഹനീയ കാർമ്മികത്വത്തിൽ ആരംഭിച്ച യജ്ഞം നവംബർ ഇരുപത്തി മൂന്നോട് കൂടി സമാപിക്കും.
അന്നേ ദിവസം രാവിലെ 6 മണിയ്ക്ക് അയ്യപ്പ സഹസ്രനാമവും തുടർന്ന് ഗ്രന്ഥാർച്ചനയും, പഞ്ചാർച്ചനയും ഉണ്ടാകും. തുടർന്ന് രാവിലെ 7.30യോട് കൂടി അയ്യപ്പ ഭാഗവത കീർത്തനം, വിശ്വരൂപ ദർശനം, പമ്പാ മാഹാത്മ്യം, ദിവ്യ പ്രതിഷ്ഠ, ഭാഗവത സംഗ്രഹം, ആചാര്യ ദക്ഷിണ, ഭാഗവത സമർപ്പണം എന്നീ ചടങ്ങുകളും നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.










