Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പട്ടിണി മരണം, രോഗവ്യാപനം: പലസ്‌തീൻ തടവുകാർക്ക് 3 നേരം ഭക്ഷണം ഉറപ്പുവരുത്തണമെന്ന് ഉത്തരവിറക്കി ഇസ്രയേൽ സുപ്രീം കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെൽ അവീവ് : ഇസ്രയേലിൻ്റെ ജയിലിൽ തടവിൽ കഴിയുന്ന പലസ്‌തീൻകാർക്കു നൽകുന്ന ഭക്ഷണത്തിന്റെ അളവു വർധിപ്പിക്കണമെന്നും ഗുണമേന്മ മെച്ചപ്പെടുത്തണമെന്നും ഇസ്രയേൽ സുപ്രീം കോടതി. 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിനുള്ള തിരിച്ചടിയിൽ രാജ്യാന്തര സമൂഹത്തിന്റേത് ഉൾപ്പെടെ എല്ലാ വിമർശനവും ഇസ്രയേൽ ഇന്നുവരെ അവഗണിക്കുകയായിരുന്നു.അതിനിടയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ വന്നിരിക്കുന്നത്.

ഹമാസുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഗാസയിലും വെസ്‌റ്റ് ബാങ്കിലും വലിയതോതിൽ പലസ്തീൻകാരെ ഇസ്രയേൽ സൈന്യം തടങ്കലിൽ ആക്കിയിട്ടുണ്ട്. മാസങ്ങൾ ഡിറ്റൻഷൻ ക്യാംപുകളിലും ജയിലുകളിലും കഴിഞ്ഞശേഷം ആയിരങ്ങളെ പുറത്തുവിടുകയും ഇവർക്കെതിരെ കുറ്റം ചുമത്താതെയുമായിരുന്നു ഇങ്ങനെ തടവിൽ പാർപ്പിച്ചിരുന്നത്. ഭക്ഷ്യവിതരണം കാര്യമായിട്ട് ഉണ്ടായിരുന്നില്ല. ആരോഗ്യ പരിചരണവും ശുഷ്കമായിരുന്നു.കൂടാതെ പലവട്ടം രോഗവ്യാപനം ഉണ്ടായിട്ടുണ്ട്.

പല വ്യക്തികളും സംഘടനകളും ഇസ്രയേൽ സർക്കാരിന്റെ നടപടികൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പലസ്തീൻ തടവുകാർക്ക് ദിവസവും മൂന്നുനേരം ഭക്ഷണവും ജീവിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നാണ് കോടതിയുടെ മൂന്നംഗ പാനൽ ഏകകണ്‌ഠമായി തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല, ഇതേ വിഷയത്തിൽ ഇസ്രയേലിലെ അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് (എസിആർഐ) എന്ന സംഘടന കഴിഞ്ഞ വർഷം ഫയൽ ചെയ്‌ത ഹർജി പരിഗണിക്കാനും കോടതി തീരുമാനിച്ചു. ഈ പാനലിലെ രണ്ടുപേർ ഇതംഗീകരിച്ചപ്പോൾ മൂന്നാമത്തെ ജഡ്ജി വിയോജിച്ചു.

Recent News

Advertisement
WhiteswanTV Footer