Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാന പവർ ലിഫ്റ്റിങ്; ദമ്പതികൾക്ക് ഒന്നാം സ്ഥാനവും സ്വർണ മെഡലും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: പ്രായത്തിന്റെ കരുത്തുമായി, മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ ഓഫ് കേരളയുടെ സംസ്ഥാന പവർ ലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനവും സ്വർണ മെഡലും നേടി അഭിഭാഷക ദമ്പതികൾ. തിരുവാർപ്പ് വൃന്ദാവൻ വീട്ടിൽ എൻ. ഗോപാലകൃഷ്ണനും ഭാര്യ സിന്ധു ഗോപാലകൃഷ്ണനും ആണ് തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ സ്വർണ മെഡലോടെ പവർലിഫ്റ്റിങ് ചാംപ്യന്മാരായത്.

പുരുഷന്മാരുടെ അറുപത് പ്ലസ് വിഭാഗത്തിൽ എൺപത്തിമൂന്നു കിലോ ഇനത്തിലും വനിതകളുടെ അമ്പത്തിയഞ്ചു പ്ലസ് വിഭാഗത്തിൽ എൺപത്തിനാല് കിലോ ഇനത്തിലുമായിരുന്നു മത്സരം. സൂപ്പർ മാസ്റ്റേഴ്സ് ഗെയിംസ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ ഇന്ത്യയുടെ നേതൃത്വത്തിൽ ഈ മാസം അവസാനം പുണെയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തിനായി മത്സരിക്കാൻ ഇവർ യോഗ്യത നേടി.

നിരന്തര ചിട്ടയായ പരിശീലനത്തിലൂടെ ആണ് ഇതിനു യോഗ്യത നേടിയെടുത്തത്. കളത്തിപ്പടി സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബ്ബിൽ ദേശീയ പവർലിഫ്റ്റിങ് താരങ്ങളായ സോളമനും ഭാര്യ ക്രിസ്റ്റിയും ആണ് പരിശീലകർ.

Recent News

Advertisement
WhiteswanTV Footer