Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കടൽക്കൊള്ളക്കാരുടെ ആക്രമണം; സൗദിയിൽ കൊല്ലപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനത്തിനിടെ കടൽക്കൊള്ളക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നയതന്ത്ര നടപടികൾ ആരംഭിച്ചു. തമിഴ്‌നാട് സർക്കാരും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ചേർന്നാണ് കോൺസുലാർ നടപടികൾ ഏകോപിപ്പിക്കുന്നത്. ആഗസ്റ്റ് 10ന് രാത്രി സൗദിയിലെ കിഴക്കൻ പ്രവിശ്യയിലുള്ള ജുബൈലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ നാലംഗ സംഘത്തിന് നേരെയാണ് ഇറാനിയൻ കടൽക്കൊള്ളക്കാരുടെ ആക്രമണമുണ്ടായത്.

ആക്രമണത്തിൽ തമിഴ്‌നാട് തൊടുവായ് സ്വദേശി പി. മാവീരൻ (40) സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ജുബൈൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മയിലാടുതുറൈ കീല മൂവർക്കരൈ സ്വദേശി ജി. ശങ്കറും പിന്നീട് മരിച്ചു.

സംഭവത്തിൽ സൗദി അധികൃതരുടെ അന്വേഷണം തുടരുന്നതിനാലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകുന്നതെന്ന് തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ആധവ് അർജുന നിയമസഭയിൽ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും മൃതദേഹങ്ങൾ എത്രയും വേഗം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. മയിലാടുതുറൈ, കടലൂർ ജില്ലകളിൽ നിന്നുള്ള എസ്. ബൽരാജ്, മണികണ്ഠൻ എന്നിവരാണ് ആക്രമണത്തിനിരയായ ബോട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് മത്സ്യത്തൊഴിലാളികൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix