ആലപ്പുഴ: ആലപ്പുഴ ചമ്പക്കുളത്ത് 45 കാരനെ തെരുവ് നായ ആക്രമിച്ചു. ചമ്പക്കുളം സ്വദേശി ടിറ്റോയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ടിറ്റോ തന്നെയാണ് നായയെ പിടികൂടി പരിശോധനയ്ക്ക് കൊണ്ടുപോയത്.
സംസ്ഥാനത്ത് തെരുവ് നായ ആക്രമണം നിലവിൽ രൂക്ഷമാകുകയാണ്. വിവിധ ജില്ലകളിലായി കഴിഞ്ഞ ദിവസങ്ങളിൽ തെരുവ് നായ ആക്രമണം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഇടുക്കി മൂന്നാറില്‍ ദേവികുളത്ത് സര്‍ക്കാര്‍ സ്കൂളിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.










